പഴുതുവള്ളി ക്ഷേത്രത്തില്‍ സപ്താഹം: രുഗ്മിണി സ്വയംവര ഘോഷയാത്ര നാളെ
വൈക്കം: പള്ളിപ്രത്തുശ്ശേരി 678 -ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ യോഗത്തിന്റെ കീഴിലുള്ള പഴുതുവള്ളി ശ്രീഭഗവതി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നാളെ രാവിലെ രുഗ്മിണി സ്വയംവര ഘോഷയാത്രയും ഉച്ചയ്ക്ക് സ്വയംവര സദൃയും വൈകിട്ട് 5.30 ന് സര്‍വ്വൈശ്വരൃ പൂജയും നടക്കും. രാവിലെ 10 ന് വിജി ബാബുവിന്റെ ഭവനത്തില്‍ നിന്നും സ്വയംവര ഘോഷയാത്ര പുറപ്പെടും. 11.30 ന് യജ്ഞവേദിയില്‍ രുഗ്മിണി സ്വയംവരവും തുടര്‍ന്ന് സ്വയംവര സദൃയും നടക്കും. യജ്ഞാചാരൃന്‍ ബിനീഷ് തുറവൂര്‍, ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍, മേല്‍ശാന്തി ഷിബു ചെമ്മനത്തുകര എന്നിവര്‍ മുഖൃ കാര്‍മികരാകും.