|
Loading Weather...
Follow Us:
BREAKING

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൻ്റെ നവീകരിച്ച ഭാഗം തകർന്നു വീണു: ഒഴിവായത് വൻ ദുരന്തം

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൻ്റെ നവീകരിച്ച ഭാഗം തകർന്നു വീണു: ഒഴിവായത് വൻ ദുരന്തം
ഞീഴുർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൻ്റെ നവീകരിച്ച കെട്ടിട ഭാഗം തകർന്ന് വീണ നിലയിൽ 

വൈക്കം: ഞീഴുർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൻ്റെ നവീകരിച്ച കെട്ടിട ഭാഗം തകർന്നുവീണ് അപകടം. സംഭവ സമയത്ത് ഈ ഭാഗത്ത് ആരും ഇല്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം. മുകൾ നിലയിലെ കെട്ടിട ഭാഗം തകർന്ന് വീണതിനെ തുടർന്ന് താഴെ പാർക്ക് ചെയ്തിരുന്ന 7 ഓളം വാഹനങ്ങൾ തകർന്നു. ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. മുകൾ നിലയിൽ നവീകരണം നടത്തിയ കെട്ടിടത്തിൻ്റെ വശങ്ങളിൽ സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലും ഗ്ലാസ് ഭിത്തിയും ഉൾപ്പടെയുള്ള ഭാഗമാണ് തകർന്ന് വീണത്. അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇതിൻ്റെ നവീകരണം നടത്തിയത്. കഴിഞ്ഞ മാസം 16 ന് മന്ത്രി വി.എൻ. വാസവൻ അസൗകര്യം മൂലം എത്താതിരുന്നതിനാൽ എം.എൽ.എ. തന്നെയാണ് ഇതിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. ഏതാനും ദിവസം മുമ്പ് കെട്ടിടത്തിന്റെ  സീലിംഗ് ഇളകി വീഴുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ ശക്തമായ മഴയിൽ കൂടുതൽ ഭാഗം തകർന്ന് വീണത്. കെട്ടിടത്തിന് താഴെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയും, നാലോളം ഇരുചക്രവാഹനങ്ങളും ഭാഗീകമായി തകർന്നു. ഇതിന് സമീപത്തുണ്ടായിരുന്ന ഒമാനി വാൻ, മാരുതി കാർ എന്നിവയ്ക്ക് ഭാഗീകമായ കേടു പാടുകളും സംഭവിച്ചു. നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാൻ ഇടയാക്കിയതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.