|
Loading Weather...
Follow Us:
BREAKING

പോളിംഗ് ഉദ്യോഗസ്ഥർ എത്തിയത് ഹൗസ് ബോട്ടിൽ

പോളിംഗ് ഉദ്യോഗസ്ഥർ എത്തിയത് ഹൗസ് ബോട്ടിൽ
മുണ്ടാറിലെ പോളിംഗ് ബൂത്തിലേക്ക് ഉദ്യോഗസ്ഥർ ഹൗസ് ബോട്ടിൽ എത്തുന്നു

എസ്. സതീഷ്കുമാർ

വൈക്കം: പാലമില്ലാത്തതിനാൽ മുണ്ടാറിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇത്തവണയും ജലയാത്ര. വെള്ളത്തിൽ ചുറ്റപ്പെട്ട വൈക്കം മുണ്ടാറിലെ ഏക പോളിംഗ് സ്റ്റേഷനിൽ പോളിംഗ് സമാഗ്രികളുമായി ഉദ്യോഗസ്ഥർ എത്തിയത് ഹൗസ് ബോട്ടിൽ. കല്ലറ പഞ്ചായത്തിലെ മുണ്ടാറിലുള്ള ഒന്നാം നമ്പര്‍ ബൂത്തിലേക്കാണ് ഉദ്യോഗസ്ഥരെ ശിക്കാരവള്ളത്തിൽ എത്തിച്ചത്. എഴുമാന്തുരുത്ത് പാലത്തിന് സമീപത്ത് നിന്നാണ് ഉദ്യോഗസ്ഥര്‍ കരിയാറിലൂടെ ബോട്ടില്‍ മുണ്ടാറിൽ എത്തിയത്. പിന്നെ കുറെ ദൂരം നടന്നാണ് മുണ്ടാറിലെ എക പോളിംഗ് സ്റ്റേഷനിൽ എത്തിയത്. വെള്ളത്താൽ ചുറ്റപ്പെട്ട ഇവിടെ പാലം നിർമ്മാണം നടക്കാത്തതാണ് ഈ യാത്രാ ദുരിതത്തിന് കാരണം. നാല് പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ ചുമതലക്കാരായ മൂന്ന് പോലീസ് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവിടെ ആകെ 419 വോട്ടുകളാണ് ഉള്ളത്. ഭക്ഷണവും മറ്റും കരുതിയാണ് ഉദ്യോഗസ്ഥ സംഘം പോളിംഗ് ചുമതലക്കായി ഇവിടെ എത്തിയത്. പോളിംഗ് കഴിഞ്ഞാൽ നാളെ രാത്രിയോടെ ബോട്ടിൽ തന്നെയാകും ഇവരുടെ മടക്കയാത്രയും