|
Loading Weather...
Follow Us:
BREAKING

പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി

പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം മാളികപ്പുറം മുന്‍ മേല്‍ശാന്തി ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ 21-ാമത് ശ്രീമദ് ഭാഗതവത സപ്താഹയജ്ഞം തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം മാളികപ്പുറം മുന്‍ മേല്‍ശാന്തി ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരി നിര്‍വഹിച്ചു. വിഗ്രഹ പ്രതിഷ്ഠയും നടത്തി. ക്ഷേത്രം തന്ത്രി പി.വി. സാലി ഗ്രന്ഥസമര്‍പ്പണവും ദേവസ്വം പ്രസിഡന്റ് എന്‍.ടി. സണ്ണി ആചാര്യവര്‍ണവും നടത്തി. യജ്ഞാചാര്യന്‍ മധു മുഹമ്മ, അശോകന്‍ പരവൂര്‍, അരുണ്‍കുമാര്‍ കൊട്ടാരക്കര, പ്രസാദ് കായിപ്പുറം എന്നിവര്‍ വിവിധ ചടങ്ങുകള്‍ നടത്തി. ക്ഷേത്രം മേല്‍ശാന്തി ആര്‍. ഗിരീഷ്, ക്ഷേത്രം സെക്രട്ടറി സി.എസ്. നാരായണന്‍കുട്ടി, ധീവരമഹിളാസഭ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി. വിവധ ദിവസങ്ങളില്‍ പ്രസാദഊട്ട്, നരസിംഹാവതാരം, ജ്ഞാനദായകമഹായജ്ഞം, ശ്രീകൃഷ്ണാവതാരം, ഉണ്ണിയൂട്ട്, ലളിതാസഹസ്രനാമജപം, കാര്‍ത്ത്യായനിപൂജ, ഗോവിന്ദ പട്ടാഭിഷേകം, വിദ്യാരാജ ഗോപാലമന്ത്രാര്‍ച്ചന, രുഗ്മിണിസ്വയംവരം, തിരുവാതിരകളി, സ്വയംവരസദ്യ, സര്‍വ്വൈശ്വര്യപൂജ, നവഗ്രഹപൂജ, മഹാമൃത്യുജ്ഞയ ഹോമം, അഷ്ടദ്രവ്യമഹാഗണപതിഹോമം, അവഭൃഥസ്‌നാനം, മഹാപ്രസാദഊട്ട് എന്നിവ പ്രധാന പരിപാടികളാണ്.