പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ വടക്കുപുറത്ത് കളമെഴുത്തുംപാട്ടും
വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകിട്ട് നടന്ന വടക്കുപുറത്ത് കളമെഴുത്തുംപാട്ടും ഭക്തിസാന്ദ്രമായി. സര്‍വ്വവിധ അലങ്കാരങ്ങളോടുകൂടിയാണ് കളമെഴുത്ത് ആചാര്യന്‍ വൈക്കം ഉണ്ണിക്കണ്ണന്‍ ഭദ്രകാളിരൂപം വര്‍ണപൊടിയില്‍ രചിച്ചത്. ഭദ്രകാളി പ്രീതിക്കായി കളംപൂജ, തിരിഉഴിച്ചില്‍, എതിരേല്‍പ്, കളംപാട്ട്, കര്‍പ്പൂരാരാധന, കളംമായ്ക്കല്‍, പ്രസാദവിതരണം, നിറപറ സമര്‍പ്പണം എന്നിവയോട് കൂടിയാണ് ചടങ്ങുകള്‍ നടത്തിയത്. രാത്രി 9.30ന് ഭദ്രകാളിദേവിക്ക് എതിരേല്‍പ് പൂജയും മാലക്കളം പൂജയും നടത്തി. തന്ത്രി പി.വി സാലി പുത്തന്‍പുര, മേല്‍ശാന്തി ആര്‍.ഗിരീഷ് എന്നിവര്‍ മുഖ്യകാര്‍മ്മികരായിരുന്നു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് എന്‍.ടി സണ്ണി, വൈസ് പ്രസിഡന്റ് എം.കെ ബാബു, സെക്രട്ടറി സി.എസ് നാരായണന്‍കുട്ടി, ജോ.സെക്രട്ടറി പി.ആര്‍ വിശ്വകുമാര്‍, ട്രഷറര്‍ ടി.ഡി രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments ()