പോളശ്ശേരി ക്ഷേത്രത്തില്‍ സപ്താഹം: വിഗ്രഹ ഘോഷയാത്ര ഭക്തിസാന്ദ്രം
വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ 21-ാമത് ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് നടന്ന വിഗ്രഹ ഘോഷയാത്ര ഭക്തിസാന്ദ്രമായി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുളള ശ്രീകൃഷ്ണ വിഗ്രഹം വടക്കേനട ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് അലങ്കരിച്ച വാഹനത്തില്‍ യജ്ഞ വേദിയിലേക്ക് എഴുന്നള്ളിച്ചു. വാദ്യമേളങ്ങളും താലപ്പൊലിയും മുത്തുക്കുടകളും ഘോഷയാത്രയ്ക്ക് അകമ്പടിയായി. ക്ഷേത്രം പ്രസിഡന്റ് എന്‍.ടി. സണ്ണി, സെക്രട്ടറി സി.എസ്. നാരായണന്‍കുട്ടി, ക്ഷേത്രം തന്ത്രി പി.വി. സാലി, മേല്‍ശാന്തി ആര്‍. ഗിരീഷ്, യജ്ഞാചാര്യന്‍ മധു മുഹമ്മ എന്നിവര്‍ നേതൃത്ത്വം നല്‍കി. വിവധ ദിവസങ്ങളില്‍ വരാഹ അവതാരം, പ്രസാദഊട്ട്, വിഷ്ണു സഹസ്രനാമജപം, നാരായണീയ പാരായണം, ജ്ഞാനദായകമഹായജ്ഞം, ലളിതാസഹത്രനാമജപം, ശ്രീകൃഷ്ണാവതാരം, ഉണ്ണിയൂട്ട്, കാര്‍ത്ത്യായനി പൂജ, വിദ്യാാരജഗോപാലമന്ത്രാര്‍ച്ചന, രുഗ്മിണി സ്വയംവരം, തിരുവാതിരകളി, സ്വയംവരസദ്യ, സര്‍വൈശ്വര്യപൂജ, മഹാമൃത്യുജ്ഞയ ഹോമം, അവഭൃഥസ്‌നാനം എന്നിവ പ്രധാന ചടങ്ങുകളാണ്.