Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പോളശ്ശേരി ക്ഷേത്രത്തിലേക്ക് ദേശതാലപ്പൊലി

പോളശ്ശേരി ക്ഷേത്രത്തിലേക്ക് ദേശതാലപ്പൊലി
അഖിലകേരള ധീവരസഭ 202-ാം നമ്പര്‍ പോളശ്ശേരി ധീവര മഹിളാസഭയുടെ നേതൃത്വത്തില്‍ നടത്തിയ ദേശതാലപ്പൊലി വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും പുറപ്പെടുന്നു

വൈക്കം: പോളശ്ശേരി ഭഗവതിക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ അഞ്ചാം ഉത്സവദിവസം അഖിലകേരള ധീവരസഭ 202-ാം നമ്പര്‍ പോളശ്ശേരി ധീവരമഹിളാസഭയുടെ നേതൃത്വത്തില്‍ നടത്തിയ ദേശതാലപ്പൊലി ഭക്തിനിര്‍ഭരമായി.
വെള്ളിയാഴ്ച വൈകിട്ട് വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും പുറപ്പെട്ട ദേശതാലപ്പൊലിയില്‍ വൃതശുദ്ധിയോടെ എത്തിയ നിരവധി സ്ത്രീകള്‍ പങ്കെടുത്തു. വൈക്കം ക്ഷേത്രം ശ്രീകോവിലില്‍ നിന്നും മേല്‍ശാന്തി പകര്‍ന്നുകൊടുത്ത ദീപം ദേശതാലപ്പൊലിയുടെ താലങ്ങളിലേക്ക് പകര്‍ന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നീങ്ങിയ താലപ്പൊലി സായംസന്ധ്യക്ക് നിറചാര്‍ത്ത് പകര്‍ന്നു. താലങ്ങളില്‍ ദീപവും പുഷ്പങ്ങളും വച്ച് നീങ്ങിയ താലപ്പൊലി നഗരംചുറ്റിയ ശേഷം പോളശ്ശേരി ക്ഷേത്രത്തിലേക്ക് എത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് അരിയും പൂവും എറിഞ്ഞ് വരവേല്‍പ് നല്‍കി. തുടര്‍ന്ന് ക്ഷേത്രത്തിന് പ്രദക്ഷിണംവച്ചശേഷം താലങ്ങള്‍ തിരുനടയില്‍ സമര്‍പ്പിച്ചു. ധീവരമഹിളാസഭ പ്രസിഡന്റ് സ്വര്‍ണ സജീവ്, സെക്രട്ടറി മായാ സാംബശിവന്‍, ട്രഷറര്‍ മായാ പ്രസാദ്, ജോ.സെക്രട്ടറി പ്രജിതാ ജോഷി, വൈസ് പ്രസിഡന്റ് സീതാ ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.