പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 2071-ാം നമ്പർ ഇടയ്ക്കാട്ടുവയൽ ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ അധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് പി.എം. സോമൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഗിരിജ കമൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബിജു കാരിതടം, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ധന്യ പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ഗൗതം സുരേഷ് ബാബു, രാജി സോമനാഥൻ, മിനി സുന്ദരേശൻ, ശ്രേയസ്സൻ ശാന്തി, തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.എ.ബിജു കാരിതടത്തിൽ (പ്രസിഡന്റ്), പ്രകാശ്. പി. നാരായണൻ (വൈസ് പ്രസിഡന്റ്), ഗിരിജ കമൽ (സെക്രട്ടറി), പി.എം. സോമൻ (യൂണിയൻ കമ്മറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.