പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ കഞ്ചാവുമായി എക്സൈസിൻ്റെ പിടിയിൽ

വെള്ളൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ. വെള്ളൂർ സ്വദേശികളായ രണ്ട് പേരും തലപ്പാറ സ്വദേശിയായ യുവാവുമാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ കെ. എസ് അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ വെള്ളൂർ സിമന്റ് ഫാക്ടറി - പൈപ്പ് ലൈൻ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഉപയോഗിച്ച മൂവരും പിടിയിലായത്. ഇവരിൽ നിന്നും 34 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. സംഭവത്തിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു. ഇവർക്ക് കഞ്ചാവ് നൽകിയവരെക്കുറിച്ച് എക്സൈസ് അന്വോഷണം നടത്തി വരികയാണ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.വി ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എച്ച്. ഹരികൃഷ്ണൻ, മനു മധു, എം.എ. അമൃത്, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രീതി, സിവിൽ എക്സൈസ് ഓഫീസർ ലിജേഷ് ലക്ഷ്മണൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.