|
Loading Weather...
Follow Us:
BREAKING

പരിസ്ഥിതി പഠന ക്യാമ്പ് നടത്തി

പരിസ്ഥിതി പഠന ക്യാമ്പ് നടത്തി
ഏകദിന പരിസ്ഥിതി പഠന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വനംവകുപ്പ് ജീവനക്കാരോടൊപ്പം

കോട്ടയം: വനം വന്യജീവി വകുപ്പ് പെരിയാർ ടൈഗർ റിസർവ് അഴുത റേഞ്ചിലെ കവണാറ്റിൻകര ഫോറസ്റ്റ് സ്റ്റേഷൻ്റെ ആഭിമുഖ്യത്തിൽ  തലയോലപ്പറമ്പ് എ.ജെ.ജോൺ മെമ്മോറിയൽ ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന പരിസ്ഥിതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് അഴുത റേഞ്ച് കുമരകം സെക്ഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഹരികുമാരൻ നായർ  ഉദ്ഘാടനം ചെയ്തു. പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ അസി. നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ സി.ജി. സുനിൽ  ജൈവവൈവിധ്യത്തെ കുറിച്ച്  ക്ലാസ് എടുത്തു. പരിസ്ഥിതി പഠന ക്യാമ്പിന്റെ ഭാഗമായി അഗ്രികൾച്ചർ ബയോഡൈവേഴ്സിറ്റി പാർക്ക് സന്ദർശിക്കുകയും ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ.ആർ.രജിത, വാച്ചർമാരായ അനിൽകുമാർ, ശ്രീജിത്ത്‌, സ്കൂൾ എച്ച്.എം. മായാ ദേവി, അദ്ധ്യാപകരായ നിതീക്ഷ, ചിത്ര ജയകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വനംവകുപ്പിന്റെ വക സർട്ടിഫിക്കറ്റും വിതരണം ചെയ്തു.