Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

പ്രശസ്ത ബാല സാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു

പ്രശസ്ത ബാല സാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു

എറണാകുളം: പ്രശസ്ത ബാല സാഹിത്യകാരൻ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. അമൃത ആശുപത്രിയിൽ അഞ്ച് ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. 1945 ല്‍ കണ്ണൂരില്‍ ജനനം. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വര്‍ഷത്തെ പത്രപ്രവര്‍ത്തനം. എറണാകുളത്തുള്ള കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമായ ഏലം (സ്‌പൈസസ്) ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ഏലം സ്‌പൈസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു. എഴുപതിലധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ഏലം ഒരു ശീലമാക്കു എന്ന ഏലം ബോർഡിന്റെ പ്രശസ്തമായ പരസ്യ വാചകം പി.ഐ. ശങ്കര നാരായണന്റേതാണ്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവല്‍ക്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവര്‍ണ ജൂബിലി പുരസ്‌കാരം സമഗ്രസംഭാവനയ്ക്കുള്ള കവിസമാജം പുരസ്‌കാരം (2012) കുഞ്ഞുണ്ണി പുരസ്‌കാരം (2013) എന്നിവ ലഭിച്ചു.

ജീവിതമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന കവിത-കഥ ക്ലാസ്സുകളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും ഇപ്പോള്‍ നടത്തിയിരുന്നു. നവമന പബ്ലിക്കേഷൻസ് എന്നാരു പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമയാണ്. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. കൊച്ചി ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതങ്ങൾ അവതരിപ്പിച്ചിരുന്നു. നളിനിയാണ് ഭാര്യ. കലൂർ പി.സി റോഡിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.