🔴 BREAKING..

പ്രതിഷേധ കൂട്ടായ്മ നടത്തി

പ്രതിഷേധ കൂട്ടായ്മ നടത്തി
പ്രതിഷേധ കൂട്ടായ്മ സി.പി.എം. സംസ്ഥാന സമിതിയംഗം അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വെളളൂരിലെ കൊച്ചിൻ സിമൻ്റ് ഫാക്ടറി ലേ-ഓഫ് ചെയ്തതിൽ പ്രതിക്ഷേധിച്ച് സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സി.പി.എം. സംസ്ഥാന സമിതിയംഗം അഡ്വ.കെ. അനിൽകുമാർ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 30 വർഷക്കാലമായി വെളളൂരിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ തുടക്കത്തിൽ 250 ഓളം ജീവനക്കാരാണ് ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ അത് 40 ആയി ചുരുങ്ങി. എങ്കിലും ഉത്പാദനത്തിലും വിതരണത്തിലും യാതൊരു കുറവും ഉണ്ടായില്ല. 2025 മെയ് മാസം നടപ്പിലാക്കേണ്ട പുതിയ ശമ്പളപരിഷ്ക്കരണത്തിന് ഗവൺമെൻ്റ് തലത്തിൽ നടക്കുന്ന ചർച്ചിൽ മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്നും ഉത്തരവാദിത്വപ്പെട്ട ആരും പങ്കെടുത്തിട്ടില്ല. തുടർന്ന് ജൂൺ മുതലുള്ള ശമ്പളം കുടിശ്ശിക ആയിരിക്കെ കമ്പനി ആഗസ്റ്റ് 1 ന് ലേ-ഓഫ് ചെയ്തു. ജീവനക്കാർക്ക് അനുകൂലമായ നിലപാട് എടുത്തു അവരെ സംരക്ഷിക്കുമെന്ന് അഡ്വ. കെ.അനിൽകുമാർ പറഞ്ഞു. യൂണിയൻ പ്രസിഡൻ്റ് യു. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുബിൻ എം., സി.ഐ.ടി.യു. തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി വേണുഗോപാൽ, സി.പി.എം. വെള്ളൂർ ലോക്കൽ സെക്രട്ടറി എം.കെ. രജീഷ് എന്നിവർ പ്രസംഗിച്ചു.

0:00
/1:57