|
Loading Weather...
Follow Us:
BREAKING

പ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനം നടത്തി
തലയോലപ്പറമ്പിൽ നടന്ന പ്രതിഷേധ പ്രകടനം

തലയോലപ്പറമ്പ്: വെള്ളാപ്പള്ളി നടേശന്റെ ചിത്രത്തിൽ കരിയോയിൽ ഒഴിക്കണമെന്ന ആഹ്വാനത്തിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി നേതൃത്വത്തിൽ പ്രകടനവും കോലം കത്തിക്കലും നടന്നു.

0:00
/0:27


കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിലാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ അറിയിച്ചു കൊണ്ടും അദ്ദേഹത്തിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിക്കണമെന്ന് ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തലയോലപ്പറമ്പിൽ പ്രതിഷേധ പ്രകടനവും യൂത്ത് കോൺഗ്രസ് നേതാവിന്റെ കോലവും കത്തിക്കലും നടത്തിയത്. നൂറു കണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.പ്രകടനത്തിന് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ, സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു രഞ്ജിത്ത് രാജപ്പൻ, യു.എസ് പ്രസന്നൻ, ഗൗതംസുരേഷ് ബാബു, അഭിലാഷ് രാമൻകുട്ടി, ധന്യ പുരുഷോത്തമൻ, അമ്പിളി സനീഷ്, ഗൗതം സുരേഷ്, അഭിലാഷ് രാമൻകുട്ടി, വത്സമോഹൻ, സിമി ബിനോയി, തുടങ്ങിയവർ നേതൃത്വം നൽകി.