പരുത്തുംമുടി ശ്രീനാരായണ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മീനം മൂന്ന് മഹോത്സവം
വൈക്കം: പരുത്തുംമുടി ശ്രീനാരായണ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മീനം മൂന്ന് മഹോത്സവം 14 മുതൽ 18 വരെ നടത്തും. 14ന് 8.30ന് കലശാഭിഷേകം, 9.30ന് ശാസ്താവിന് നെയ്യഭിഷേകം, ശനീശ്വരപൂജ, 9ന് ഉത്സവ വിഭവ സമർപ്പണം, തുടർന്ന് തിരുനടയിൽ പറ നിറയ്ക്കൽ, തുലാഭാരം, 10.30ന് സർപ്പങ്ങൾക്ക് തളിച്ചുകൊടുക്കൽ, 6.30ന് ദീപാരാധന, ദീപക്കാഴ്ച, വൈകിട്ട് 7ന് ശരവണകലാമണ്ഡപത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം. ക്ഷേത്രം പ്രസിഡന്റ് കെ. ചന്ദ്രഹാസൻ ഭദ്രദീപപ്രകാശനം നിർവ്വഹിക്കും. തുടർന്ന് ഭജനമണ്ഡലി, 8.30ന് ഫ്യൂഷൻ തിരുവാതിര, 9ന് നൃത്തനൃത്ത്യങ്ങൾ. 15ന് 7ന് ഭാഗവതപാരായണം, 9ന് കലശാഭിഷേകം, 9.15ന് ഭാഗവതപാരായണം, 5.30ന് സായി ഭജൻസ്, 6.30 മുതൽ ദീപാരാധന, ദീപക്കാഴ്ച, 7മുതൽ തിരുവാതിര ഫ്യൂഷൻ, 9ന് ഫ്യൂഷൻ തിരുവാതിര. 16ന് കാവടി മഹോത്സവം. 7.30ന് പാൽക്കാവടി വരവ്, 9ന് പാൽക്കാവടി അഭിഷേകം, 9.30ന് നടയ്ക്കൽ പറനിറയ്ക്കൽ, തുടർന്ന് ശാസ്താപൂജ, വൈകിട്ട് 4ന് ഭസ്മക്കാവടി വരവ്, 7 മുതൽ സങ്കീർത്തന ഭജനമണ്ഡലി, 8 മുതൽ കാവടി അഭിഷേകം. 17ന് 7ന് ഭാഗവതപാരായണം, 10ന് നാരായണീയ പാരായണം, 12.45ന് മഹാപ്രസാദം ഊട്ട്, 5.30ന് ദേശതാലപ്പൊലി, 6.30ന് ദേവിക്ക് പറ നിറയ്ക്കൽ, രാത്രി 7ന് തൊടുപുഴ ലോഗോ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള. 18ന് 9.30ന് ഭജന, 12.45ന് മഹാ അന്നദാനം, 6 മുതൽ ദീപാരാധന, ദീപക്കാഴ്ച, കർപ്പൂരക്കാഴ്ച, തുടർന്ന് പുഷ്പാഭിഷേകം, 7.15 മുതൽ വിളക്കിന് എഴുന്നള്ളിപ്പ്, 7 മുതൽ ഭക്തിഗാനമേള, രാത്രി 9 മുതൽ ഫ്യൂഷൻ തിരുവാതിര.
Comments ()