പടിഞ്ഞാറ്റുംചേരി തെക്കെമുറി എന്‍. എസ്. എസ്. കരയോഗം കുടുംബമേള നടത്തി
വൈക്കം: തെക്കെനട 1820-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി തെക്കെമുറി എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബമേളയും, സമ്മേളനവും, പ്രതിഭകളെ ആദരിക്കലും, സഹൃദയ മത്സരങ്ങളും തെക്കെനട ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടത്തി. താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.എന്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ് ചെയര്‍മാന്‍ പി. വേണുഗോപാല്‍ പ്രതിഭകളെ ആദരിച്ചു. യൂണിയന്‍ സെക്രട്ടറി അഖില്‍. ആര്‍. നായര്‍ മുഖ്യ പ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി എസ്. പ്രതാപ്, വനിതാ സമാജം പ്രസിഡന്റ് സിന്ധു വിജയകുമാര്‍, സെക്രട്ടറി ശ്രീജ രമേശ്, മേഖല ചെയര്‍മാന്‍ ബി. ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാപരിപാടികളും മത്സരങ്ങളും നടത്തി.