പുള്ളി സന്ധ്യവേല നാളെ മൂന്നാം ദിനം
വൈക്കം:വൈക്കത്തഷ്ടമിക്ക് മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യവേലയുടെ മൂന്നാം ദിനത്തിലെ ചടങ്ങുകൾ നാളെ നടക്കും. രാവിലെ 8ന് എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നളളിപ്പ് സമാപിക്കും. വൈകിട്ട് വിളക്കെഴുന്നള്ളിപ്പ് നടക്കും. രാവിലെയും വൈകിട്ടും ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ പ്രധാന ചടങ്ങുകൾ.