പുരുഷ സ്വയംസഹായ സംഘത്തിൻ്റെ വാർഷികം നടത്തി
വൈക്കം: എസ്.എൻ.ഡി.പി യോഗം 642-ാം നമ്പർ വാഴേകാട് ശാഖയിലെ ഗുരുതൃപ്പാദം പുരുഷ സ്വയംസഹായ സംഘത്തിൻ്റെ മൂന്നാമത് വാർഷികം നടത്തി. ശാഖാ പ്രസിഡൻ്റ് ടി.കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.ആർ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ കെ.വൈ. സുധീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കൺവീനറായി ഭാസ്കരൻ അയ്യംകുളത്തിനേയും ജോയിൻ്റ് കൺവീനറായി ഷൺമുഖൻ മുണ്ടുപറമ്പിലിനേയും തിരഞ്ഞെടുത്തു.