പുതുവത്സരാഘോഷവും കുടുംബസംഗമവും
വൈക്കം: സീനിയർ ചേമ്പർ ഇന്റർനാഷണൽ വൈക്കം ലീജിയന്റെ നേതൃത്വത്തിൽ നടത്തിയ പുതുവത്സരാഘോഷവും കുടുംബസംഗമവും ജനപ്രതിനിധികളെ ആദരിക്കലും ദേശീയ പ്രസിഡന്റ് ജയേഷാ ഉദ്ഘാടനം ചെയ്തു. വൈക്കം ലിജിയൻ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു അധ്യക്ഷനായിരുന്നു. ജയചന്ദ്രൻ ഗാനസന്ധ്യ വൈസ് പ്രസിഡൻ്റ് കെ. പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സമ്പത് കുമാർ, അജിമോൻ. കെ. വർഗീസ്, ഡോ. പ്രമോദ്, എന്നിവർ പ്രസംഗിച്ചു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ. സണ്ണി, ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു എന്നിവർക്ക് സ്വീകരണം നൽകി. സെക്രട്ടറി എൻ. സിദ്ധാർത്ഥൻ, അഡ്വ. എം.പി. മുരളീധരൻ, നാരായണൻ നായർ, ഗീത ഗോപകുമാർ, സുജാത ശ്രീകുമാർ, ക്യാപ്റ്റൻ പീതംബരൻ, ശിവപ്രസാദ്, മനോജ് കൈമൾ, അംബുജാക്ഷൻ, രാജേന്ദ്രപ്രസാദ്, തുടങ്ങിയവർ നേതൃത്വം നൽകി.