|
Loading Weather...
Follow Us:
BREAKING

പൂര്‍വ്വികരെ സ്മരിച്ച് വിശുദ്ധ കുര്‍ബാനയില്‍ പ്രാര്‍ത്ഥന

പൂര്‍വ്വികരെ സ്മരിച്ച് വിശുദ്ധ കുര്‍ബാനയില്‍ പ്രാര്‍ത്ഥന
വൈക്കം നടേല്‍പള്ളിയില്‍ മരിച്ചവരുടെ ഓര്‍മ്മ ദിനത്തില്‍ പള്ളിവികാരി ഫാദര്‍ ആന്റണി പരവര, ഫാദര്‍ ഷിബു ചാത്തനാട്ട്, ഫാദര്‍ ജോ പാപ്പാടി എന്നിവര്‍ സെമീത്തേരിയില്‍ ഒപ്പീസും, പ്രാര്‍ത്ഥന നടത്തുന്നു

വൈക്കം: വൈക്കം നടേല്‍പള്ളിയിലെ തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ച് തിങ്കളാഴ്ച വൈകിട്ട് സെമിത്തേരിയില്‍ പൂര്‍വ്വികരെ സ്മരിച്ച് മരിച്ചവരുടെ ഓര്‍മ്മ ദിനം ആചരിച്ചു. വൈകിട്ട് വിശുദ്ധ കുര്‍ബാനയും സെമിത്തേരിയില്‍ ഒപ്പീസും നടത്തി. വികാരി ഫാദര്‍ ആന്റണി പരവര, സഹ വികാരി ഫാദര്‍ ഷിബു ചാത്തനാട്ട്, ഫാദര്‍ ജോ പാപ്പാടി എന്നിവര്‍ കര്‍മ്മികരായിരുന്നു. സെമിത്തേരിയില്‍ ബന്ധുമിത്രാതികള്‍ മെഴുകുതിരി തെളിയിച്ച് പുഷ്പങ്ങള്‍ അര്‍പ്പിച്ച് പൂര്‍വ്വകരുടെ മോക്ഷപ്രാപ്തിക്കായി പ്രാര്‍ത്ഥിച്ചു. തിരുനാള്‍ കണ്‍വീനര്‍ റോയ് വര്‍ഗ്ഗീസ്, ട്രസ്റ്റിമാരായ തോമസ് പാലയ്ക്കല്‍, ആന്റണി ജോര്‍ജ്ജ്, അള്‍ത്താര ശിശ്രുശികളായ ജിമ്മിച്ചന്‍, ജോണ്‍സണ്‍ എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് സ്‌നേഹ വിരുന്നും നടത്തി.