🔴 BREAKING..

രാജീവ് ഗാന്ധിയുടെ ജന്മദിനം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സദ്ഭാവന ദിനമായി ആചരിച്ചു

രാജീവ് ഗാന്ധിയുടെ ജന്മദിനം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സദ്ഭാവന ദിനമായി ആചരിച്ചു
രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നടത്തിയ സദ്ഭാവന സമ്മേളനം ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: ആധുനിക ഭാരതത്തിൻ്റെ സമഗ്ര പുരോഗതിക്ക് ദിശാബോധം നൽകിയ ഭരണകർത്താവായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സദ്ഭാവന സമ്മേളനം അഭിപ്രായപ്പെട്ടു. ശാസ്ത്രസാങ്കേതക രംഗത്തും അധികാര വികേന്ദ്രീകരണത്തിലും പ്രായപൂർത്തി വോട്ടവകാശം ലഭ്യമാക്കിയതിലും അദ്ദേഹത്തിൻ്റെ ഭരണനേതൃത്തിൽ കൈക്കൊണ്ട നിലപാടുകൾ ലോകത്തിനാകെ മാതൃകയാണെന്നും സമ്മേളനം അനുസ്മരിച്ചു. രാജീവ് ഗാന്ധിയുടെ ജന്മ ദിനത്തോട് അനുബന്ധിച്ച് നടന്ന സദ്ഭാവന സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ. സിയാദ് ബഷീർ അധ്യക്ഷത വഹിച്ചു. വി.ടി. ജയിംസ്, ഷൈൻ പ്രകാശ്, എസ്. ശ്യാംകുമാർ, മർസൂക്ക് താഹ, പി.വി. സുരേന്ദ്രൻ, വി.ജെ. ബാബു, പി.കെ. അനിൽകുമാർ, കെ.കെ. ബിനുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.