രാമലീല ഘോഷയാത്ര ഭക്തി സാന്ദ്രമായി

വൈക്കം: രാമായണ മാസാചരണത്തിന്റെ സമാപനമായി വല്ലകം അരീക്കുളങ്ങര സ്വയംഭൂ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ നിന്നും തുറുവേലിക്കുന്ന് ധ്രുവപുരം ക്ഷേത്രത്തിലേക്ക് നടത്തിയ രാമലീല ഘോഷയാത്ര ഭക്തി സാന്ദ്രമായി. ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ, വിശ്വമിത്ര മഹർഷി തുടങ്ങി പുരാതന കഥാപാത്ര വേഷധാരികൾ ഘോഷയാത്രക്ക് മിഴിവേകി. ക്ഷേത്ര ഭാരവാഹികളായ ജ്യോതിരാജ് എം.ആർ, ശ്രീജു ശ്രീധരൻ, വിഷ്ണു അനൂപ് , സുധിഷ് വിശ്വൻ തുടങ്ങിയവർ നേതൃത്വം നല്കി.