🔴 BREAKING..

റാങ്ക് ജേതാക്കളെ ആദരിച്ചു

റാങ്ക് ജേതാക്കളെ ആദരിച്ചു
എം.ജി. യൂണിവേഴ്സിറ്റി എക്കണോമെട്രിക്സിൽ രണ്ടാം റാങ്ക് നേടിയ ദേവിക ഉണ്ണികൃഷ്ണനേയും പത്താം ക്ലാസ്സ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അൽഫോൺസ ബിജുവിനേയും അഞ്ചാം വാർഡ് കമ്മിറ്റി ആദരിക്കുന്നു.

വൈക്കം:  കുറവിലങ്ങാട് ദേവമാതാ കോളേജിൽ നിന്നും എക്കണോമെട്രിക്സിൽ രണ്ടാം റാങ്ക് നേടിയ ചാലപ്പറമ്പ് അമ്പാടിയിൽ ഉണ്ണികൃഷ്ണൻ ജയന്തി ദമ്പതികളുടെ മകൾ ദേവിക ഉണ്ണികൃഷ്ണനേയും, പത്താം ക്ലാസ്സ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കറുത്തേടുത്ത് ബിജു ജോസഫിന്റെ മകൾ അൽഫോൺസ ബിജുവിനേയും കോൺഗ്രസ്സ് അഞ്ചാം വാർഡ് കമ്മിറ്റി യോഗം ആദരിച്ചു. കോൺഗ്രസ്സ് കമ്മിറ്റിയുടെ ഉപഹാരങ്ങൾ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ഡി. ഉണ്ണി വിജയികൾക്ക് കൈമാറി. വാർഡ് കൗൺസിലർ രേണുക രതീഷ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി മെമ്പർ കെ.കെ. സചീവോത്തമൻ, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.