|
Loading Weather...
Follow Us:
BREAKING

റവന്യൂ ജില്ലയിലെ 100 കായിക താരങ്ങളെ സ്‌പോര്‍ട്‌സ് അക്കാദമി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു

റവന്യൂ ജില്ലയിലെ 100 കായിക താരങ്ങളെ സ്‌പോര്‍ട്‌സ് അക്കാദമി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു
കായിക മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച വൈക്കം റവന്യൂ ജില്ലയിലെ 100 പ്രതിഭകളെ ആദരിക്കുന്ന സമ്മേളനം മാണി.സി. കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വനിതാ സ്‌പോര്‍ട്‌സ് അക്കാദമിയുടെ നേതൃത്ത്വത്തില്‍ അന്തര്‍ദേശീയ സംസ്ഥാന തലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വിവധ സ്‌കൂളുകളിലെ 100 കായിക താരങ്ങളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഫുട്‌ബോള്‍, ഹോക്കി, റോളര്‍ സ്‌പോര്‍ട്‌സ് മേഖലകളില്‍ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടിയ 9 കായിക താരങ്ങളെയും ആദരിച്ചു. മുന്‍കാല പ്രതിഭകളായ ടോം ജോസ്, സി.ടി. സോജി എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനം മാണി. സി. കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് അധ്യക്ഷത വഹിച്ചു. ടോം ജോസ്, സി.ടി. സോജി, എം.കെ. മാനുവല്‍, പി. അനില്‍കുമാര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ്, അഡ്വ. പി.എസ്. സുധീരന്‍, പി.ആര്‍. സാബു, സെബാസ്റ്റ്യന്‍ ആന്റണി, കോര്‍ഡിനേറ്റര്‍ പി.കെ. ബാലകൃഷ്ണന്‍, കോച്ച് ജോമോന്‍ ജേക്കബ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.എ. ബേബി, കെ.എസ്. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.