രുഗ്മാംഗദചരിതം കഥകളി ശനിയാഴ്ച നടക്കും
വൈക്കം: വൈക്കം കഥകളി ക്ലബിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായുള്ള കഥകളി ശനിയാഴ്ച സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ നടക്കും. രുഗ്മാംഗദചരിതം കഥകളിയാണ് വൈകിട്ട് 5 മണിക്ക് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ അരങ്ങേറുന്നത്. പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്ന അരങ്ങിൽ രുഗ്മാംഗദനായി കലാമണ്ഡലം കൃഷ്ണകുമാറാണ് എത്തുക. മോഹിനിയായി മാർഗ്ഗി വിജയകുമാരും വേഷമിടുന്നു. ബ്രാഹ്മണന്മാരായി പള്ളിപ്പുറം ജയശങ്കർ, മാസ്റ്റർ മനോമയ് കമ്മത്തും, ധർമാംഗദനായി ഡോ. ഗായത്രി ശ്രീകുമാറും, സന്ധ്യാവലിയായി പള്ളിപ്പുറം ജയശങ്കറും, മഹാവിഷ്ണുവായി ആർ.എൽ.വി. അനുരാജും വേഷമിടും. കഥകളി സംഗീതം കലാമണ്ഡലം വിനോദും കലാമണ്ഡലം ശ്രീജിത്ത് മാരാരും അവതരിപ്പിക്കും. ചെണ്ട കലാമണ്ഡലം വേണുമോഹൻ, മദ്ദളം ബിജു ആറ്റുപുറം, ചുട്ടി കലാനിലയം വിഷ്ണു. അണിയറ ഒരുക്കുന്നത് പള്ളിപ്പുറം ഉണ്ണികൃഷ്ണനും സംഘവുമാണ്.