|
Loading Weather...
Follow Us:
BREAKING

രുഗ്മിണി സ്വയംവര ഘോഷയാത്ര

രുഗ്മിണി സ്വയംവര ഘോഷയാത്ര
പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി രുഗ്മിണി സ്വയംവര ഘോഷയാത്ര ചാത്തന്‍കുടി ഭഗവതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു

വൈക്കം: പോളശ്ശേരി ഭഗവതിക്ഷേത്രത്തിലെ ഭഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ നടന്ന രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തി നിര്‍ഭരമായി. ഉദയനാപുരം ചാത്തന്‍കുടി ഭഗവതി ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷമാണ് രുഗ്മിണി സ്വയംവര ഘോഷയാത്ര വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ യജ്ഞ വേദിയിലേക്ക് പുറപ്പെട്ടത്. യജ്ഞ വേദിയില്‍ നടന്ന രുഗ്മിണി സ്വയംവര ചടങ്ങിന് യജഞാചാര്യന്‍ മധു മുഹമ്മ, ക്ഷേത്രം തന്ത്രി പി.വി. സാലി, മേല്‍ശാന്തി ആര്‍. ഗിരീഷ് എന്നിവര്‍ മുഖ്യ കാര്‍മ്മികരായിരുന്നു. ഉച്ചയ്ക്ക് സ്വയംവര സദ്യയും വൈകിട്ട് സര്‍വ്വൈശ്യര്യപൂജയും നടത്തി. ക്ഷേത്രം പ്രസിഡന്റ് എന്‍.ടി. സണ്ണി, സെക്രട്ടറി സി.എസ്. നാരയണന്‍ കുട്ടി, ധീവര മഹിളാസഭാ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.