സർഗമാധുരി 2025
തലയോലപ്പറമ്പ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കടുത്തുരുത്തി ബ്ലോക്ക് കലാമേള സർഗമാധുരി 2025 ശ്രദ്ധേയമായി. തലയോലപ്പറമ്പ് ഗവൺമെൻ്റ് യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡി.എം. ദേവരാജൻ്റെ അധ്യക്ഷതയിൽ നടന്ന കലാമേള
സംഗീത നാടക അക്കാദമി അവാർഡു ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. വിവിധ വേദികളിലായി ബ്ലോക്കിലെ ഏഴ് യൂണിറ്റുകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരച്ചു.
കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് പ്രഫ.കെ.എസ്. ജയചന്ദ്രൻ നായർ മുഖ്യാതിഥിയായിരുന്നു.
ടി.കെ. ഗോപി, യു. ചന്ദ്രശേഖരൻ, എം.എസ്. സുകുമാരൻനായർ, സി.കെ. അന്നമ്മ, സാബു ഐസക്, എ. പത്രോസ്, കെ.സി. അജിതകുമാരി എന്നിവർ പ്രസംഗിച്ചു. വൈകുന്നേരം ചേർന്ന സമാപന സമ്മേളനം തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസന്റ് ഉദ്ഘാടനം ചെയ്തു.