സൗജന്യ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി

വെള്ളൂർ: അന്തർദേശീയ ആയുർവേദ ദിനാചരണത്തിൻ്റെ ഭാഗമായി വെള്ളൂർ ഗ്രാമപഞ്ചായത്ത്, ഗവൺമെൻ്റ് ആയൂർവേദ ഡിസ്പൻസറി, ഇറുമ്പയം ടാഗോർ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി. ടാഗോർ ലൈബ്രറിയിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ. സോണിക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധാമണി മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ആൻസ് ബേബി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് നികിത കുമാർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിനി ശിവൻ, വാർഡ് മെമ്പർ ജയ അനിൽ, വെള്ളൂർ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ശ്രീകുമാർ, വെള്ളൂർ ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷാജി പോൾ, ടാഗോർ ലൈബ്രറി വൈസ് പ്രസിഡൻ്റ് പി.എം. സുനിൽകുമാർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.ആർ. സരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.