സൗജന്യ സംസ്കൃത പഠനക്ലാസ്
വൈക്കം: പ്രായഭേദമന്യേ ഏവർക്കും സംസ്കൃത പഠനത്തിന് അവസരം നൽകുന്ന കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ അഷ്ടാദശി പ്രോജക്ട് വൈക്കം തെക്കേനട ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. ശനിയാഴ്ച ദിവസങ്ങളിൽ നടക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 9946174821, 6235742515 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.