സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ക്ക് ശിലയിട്ടു
വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വൈക്കം നഗരസഭയും ചേര്‍ന്ന് നഗരത്തിൻ്റെ വിവിധ കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ ശിലാസ്ഥാപനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് നിര്‍വഹിച്ചു. താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയുടെ സമീപമുള്ള കായല്‍തീരമായ വള്ളക്കടവ്, കെ.വി. കനാലിന്റെയും കണിയാം തോടിന്റെയും തീരങ്ങള്‍, അയ്യര്‍കുളങ്ങര ക്ഷേത്രക്കുളം എന്നീ മേഖലകളാണ് സൗന്ദര്യവല്‍ക്കരിക്കുന്നത്. 59 ലക്ഷം രൂപയാണ് നിര്‍മാണചെലവ്. ശിലാസ്ഥാപന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍. അയ്യപ്പന്‍, കൗണ്‍സിലര്‍മാരായ കെ.പി. സതീശന്‍, അശോകന്‍ വെള്ളവേലി എന്നിവര്‍ പങ്കെടുത്തു.