🔴 BREAKING..

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം: മറവൻതുരുത്തിൽ വീടിൻ്റെ ജനൽചില്ലും ഓടും എറിഞ്ഞ് തകർത്തു

സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം: മറവൻതുരുത്തിൽ വീടിൻ്റെ ജനൽചില്ലും ഓടും എറിഞ്ഞ് തകർത്തു

തലയോലപ്പറമ്പ്: സാമൂഹ്യ വിരുദ്ധർ വീടിൻ്റെ ജനൽചില്ലും ഓടും എറിഞ്ഞ് തകർത്തു. മറവൻതുരുത്ത് മണിയശ്ശേരി ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം. 2018 സിനിമയുടെ ഷൂട്ടിംഗ് നടന്ന സ്ഥലത്താണ് ആക്രമണം. സെക്യൂരിറ്റി ജീവനക്കാരൻ താമസിക്കുന്ന ഓട് മേഞ്ഞ വീട്ടിലാണ് ആക്രമണം നടന്നത്. ചങ്ങനാശ്ശേരി സ്വദേശിയായ ജീവനക്കാരൻ വീട്ടിൽ പോയ നേരാത്താണ് സംഭവം. പത്തോളം ജനൽ പാളികളുടെ ഗ്ലാസുകളും മേൽക്കൂരയിലെ ഓടുകളും തകർത്ത നിലയിലാണ്. വീടിൻ്റെ മുൻവശത്തെ വാതിലും തള്ളിത്തുറന്ന നിലയിലാണ്. വീട്ടിൽ പോയ ജീവനക്കാരൻ തിരികെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു.