സൈക്കിൾ മോഷണം പോയി
വൈക്കം: വീടിൻ്റെ മുൻവശത്ത് പോർച്ചിൽ ഇരുന്ന സൈക്കിൾ മോഷണം പോയി. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഉദയാപുരം ഇരുമ്പൂഴിക്കരയിലാണ് സംഭവം. തേനാമിറ്റം പാലത്തിന് സമീപം കിഴക്കേ പരുവച്ചിറയിൽ ഗോപാലകൃഷ്ണൻ്റെ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന പുതിയ സൈക്കിളാണ് മോഷ്ടാവ് അപഹരിച്ചത്. പോർച്ചിൽ മോട്ടോർ സൈക്കിളിന് സമീപത്തായിട്ടാണ് സൈക്കിൾ വച്ചിരുന്നത്. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. മുണ്ടും ഷർട്ടും ധരിച്ചെത്തിയ മോഷ്ടാവ് വരുന്നതും സൈക്കിൾ അപഹരിച്ച് കൊണ്ടു പോകുന്നതിൻ്റെയും ദൃശ്യങ്ങൾ സി.സി.ടി വിയിൽ പതിഞ്ഞിട്ടുണ്ട്. വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.
0:00
/1:28