Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു
|
Loading Weather...
Follow Us:

യാത്രയയപ്പ് അവിസ്മരണീയമാക്കി മറവൻതുരുത്ത് യു.പി. സ്കൂൾ

എസ്. സതീഷ്കുമാർ

യാത്രയയപ്പ് അവിസ്മരണീയമാക്കി മറവൻതുരുത്ത് യു.പി. സ്കൂൾ
മറവന്തുരുത്ത് സർക്കാർ യു.പി സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് നൽകിയ യാത്രയയപ്പ്

വൈക്കം: ഈ അദ്ധ്യയന വർഷം കടന്ന് പോയപ്പോൾ മറവന്തുരുത്ത് സർക്കാർ യു.പി സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് അവിസ്മരണീയമായ യാത്രയയപ്പ് ആണ് സ്കൂൾ നൽകിയത്. ഉച്ചയൂണിന് മീൻകറിയും ചക്കപുഴുക്കും വൈകിട്ട് ചായസൽക്കാരവും നൽകിയാണ് കുട്ടികളെ യാത്രയാക്കിയത്.

0:00
/0:32

സ്കൂൾ വളപ്പിൽ വിളഞ്ഞ ചക്ക കൊണ്ടാണ് ചക്ക പുഴുക്ക് ഒരുക്കിയത്. അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്നാണ് കുട്ടികളുടെ ഇഷ്ടവിഭവം നൽകി അവരെ യാത്രയാക്കിയത്. മറവന്തുരുത്ത് കൃഷിഭവനുമായി ചേർന്ന് നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പും ഹെഡ്മാസ്റ്റർ സി.പി പ്രമോദ് നടത്തി.

പി.ടി.എ പ്രസിഡന്റ്‌ അഡ്വ.പി.ആർ. പ്രമോദ് അധ്യക്ഷത വഹിച്ച യാത്രയയപ്പ് യോഗത്തിൽ അധ്യാപകൻ ബോബി ജോസ് സ്വാഗതവും എസ്.എം.സി ചെയർമാൻ ആർ. ഗിരിമോൻ നന്ദിയും പറഞ്ഞു. എം.പി.ടി.എ പ്രസിഡന്റ്‌ സൗദാ നവാസ്,, അധ്യാപകരായ അരുണിമ ബലരാമൻ, ഐശ്വര്യ. വി, ആതിര ശശികുമാർ, നീതു, അംബിക, സ്വാതി, ജ്യോതിലക്ഷ്മി, സ്മിത, ജീതു എന്നിവർ ആശംസകൾ നേർന്നു.

സ്കൂളിൽ നിന്ന് പോകുന്ന വേദനയോടെയാണ് കുട്ടികൾ പടിയിറങ്ങിയത്. ഇനിയും സ്കൂളിലെ എന്താവശ്യത്തിനും എത്തുമെന്ന ഉറപ്പോടെ ....

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും