Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു കോട്ടയം ജില്ലയിൽ നാളെ അവധി ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി വൈക്കത്തുനിന്ന് ഒരു ബോധവൽക്കരണ ഗാനം അതിതീവ്ര മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പ് അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി കിഴക്കൻ വെള്ളത്തിൻ്റെ വരവിൽ വൈക്കത്തെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങുന്നു
|
Loading Weather...
Follow Us:

വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ ആനുകൂല്യം അനുവദിക്കണം

പ്രളയദുരിതത്തിൽ ക്യാമ്പുകളിൽ അഭയം തേടിയർക്ക് മാത്രമല്ല,വീടുകളിൽ വെള്ളം കയറിയ മുഴുവൻ ദുരിത ബാധിതർക്കും സർക്കാർ ആനുകൂല്യം അനുവദിക്കണം: കേരള ഡ്രാമാ വർക്കേഴ്സ്‌ വെൽഫെയർ അസോസ്സിയേഷൻ

വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും സർക്കാർ ആനുകൂല്യം അനുവദിക്കണം

വൈക്കം: പ്രളയദുരിതത്തിൽ ക്യാമ്പുകളിൽ അഭയം തേടിയർക്ക് മാത്രമല്ല വീടുകളിൽ വെള്ളം കയറി കട്ടിലുകളും അടുപ്പുകളും പൊക്കി വച്ച് വളർത്തു മൃഗങ്ങളോടൊപ്പം ആ വീട്ടിൽ തന്നെ കഴിയുന്നവർക്കും മറ്റ് വീടുകളുടെ ടെറസിൽ അഭയം തേടുന്നവർക്കും ബന്ധുജനങ്ങളുടെ വീടുകളിൽ രക്ഷ തേടി പോകുന്നവരും ദുരിതം അനുഭവിക്കുന്നവരാണ്.

വെള്ളം കയറിയ മുഴുവൻ വീട്ടുകാരും ക്യാമ്പിലേക്ക് വന്നാൽ അവരെ മുഴുവൻ ഉൾകൊള്ളുവാനും കിടക്കുവാനും ഭക്ഷണത്തിനും ഉള്ള സൗകര്യങ്ങൾ പല ക്യാമ്പുകളിലും പരിമിതമാണ്. വീടുകളിൽ വെള്ളം കയറിയ മുഴുവൻ ദുരിത ബാധിതർക്കും സർക്കാർ ആനുകൂല്യം അനുവദിക്കണമെന്ന് വൈക്കം മാളവികയിൽ കൂടിയ യോഗത്തിൽ കേരള ഡ്രാമാ വർക്കേഴ്സ്‌ വെൽഫെയർ അസോസ്സിയേഷൻ സംസ്ഥാന രക്ഷാധികാരി പ്രദീപ് മാളവിക ആവശ്യപ്പെട്ടു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും