പി. ജയചന്ദ്രന്റ നിര്യാണത്തിൽ അനുശോചിച്ചു
വൈക്കം: സീനിയർ ചേമ്പർ ഇന്റർ നാഷണൽ വൈക്കം ലീജിയൻ മെമ്പറും പ്രമുഖ ആർക്കിടീക്ടുമായിരുന്ന പി. ജയചന്ദ്രന്റ നിര്യാണത്തിൽ അനുശോചിച്ചു. എസ്.സി.ഐ ഭവനിൽ ചേർന്ന യോഗത്തിൽ ലീജിയൻ പ്രസിഡന്റ് ടി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹച്ചു. നാഷണൽ കോർഡിനേറ്റർ എസ്.ഡി. സുരേഷ്ബാബു അനുസ്മരണ പ്രഭാഷണം നടത്തി. നാഷണൽ ഡയറക്ടർ കെ.പി. വേണുഗോപാൽ, സെക്രട്ടറി കെ. ശിവപ്രസാദ്, ട്രഷറർ അജിത് വർമ്മ, എൻ. സിദ്ധാർഥൻ, വി.കെ ശ്രീകുമാർ, ബാബു കേശവൻ എന്നിവർ പ്രസംഗിച്ചു.

Comments ()