വൈക്കം സി.ഐ. ഷമീർഖാന് സസ്പെൻഷൻ
വൈക്കം: വൈക്കം പോലീസ് സി.ഐ പി.എ ഷമീർഖാനെതിരെ വകുപ്പ് തല നടപടി. അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഇന്നാണ് ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറത്തിറക്കിയത്. അസ്സാം സ്വദേശിയുടെ അക്കൗണ്ട് വഴി മറ്റൊരാളുടെ സിംകാർഡ് ഫോണിൽ ഉപയോഗിച്ച് ഇടപാട് നടത്തി അവിഹിതമായി പണം കൈപ്പറ്റി എന്ന വിജിലൻസ് കേസിനെ തുടർന്നാണ് നടപടി ഉണ്ടായത്. സസ്പെൻഷൻ കാലാവധി വ്യക്തമാക്കിയിട്ടില്ല.

വൈക്കത്ത് സി.ഐ ചുമതലയേറ്റ ശേഷം രണ്ടുമാസത്തിനിടെ രണ്ടേകാൽ ലക്ഷം രൂപയോളം ഷമീർഖാൻ കൈപ്പറ്റിയതായാണ് വിജിലൻസ് കണ്ടെത്തൽ. വൈക്കത്ത് പല ദിവസങ്ങളിലായി വിജിലൻസ് നടത്തിയ പരിശോധനയിൽ തെളിവുകളും ശേഖരിച്ചിരുന്നു. ഷമീർഖാനെതിരെ വിജിലൻസ് കേസെടുത്ത് വിജിലൻസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വകുപ്പുതല നടപടി ഉണ്ടായിരിക്കുന്നത്.
Comments ()