കലാസാംസ്‌ക്കാരിക രംഗത്തെ പ്രോത്സാഹിപ്പിക്കുവാന്‍ എന്‍.എസ്.എസ് യൂണിയന്‍
വൈക്കം: എന്‍.എസ്.എസ് യൂണിയന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി താലൂക്കിലെ എന്‍.എസ്.എസ് കരയോഗങ്ങളെ കോര്‍ത്തിണക്കി
നടപ്പാക്കുന്ന കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു. ഇതോടൊപ്പം ഒട്ടേറെ ക്ഷേമവികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ്
പി.ജി.എം നായര്‍ കാരിക്കോട് പറഞ്ഞു.
യൂണിയന്‍ കലാ സാംസ്‌ക്കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ശ്രുതിലയം ഭജന്‍സിന്റെയും ഗാനമേള
സംഘത്തിന്റെയു ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ യൂണിയന്റെ നേതൃത്വത്തില്‍ തിരുവാതിര ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. തിരുവാതിര, ആര്‍പ്പ്, കുരവ തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങള്‍ ഇവിടെ അഭ്യസിച്ച് വരുന്നുണ്ട്. കലാ സാംസ്‌ക്കാരിക വിഭാഗം ചെയര്‍മാന്‍ എസ്. ഹരിദാസന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. പിഎന്‍ രാധാകൃഷ്ണന്‍, വി.കെ ശ്രീകുമാര്‍, ജി. സുരേഷ് ബാബു, എസ്.യു കൃഷ്ണകുമാര്‍, പി.എസ് വേണുഗോപാല, കെ. അജിത്ത്, പി.ജി. പ്രദീപ്, എന്‍. സുകുമാരന്‍ നായര്‍, സി.എന്‍. ഓമന, ശ്രീലേഖ ഷാജി, സീതാദേവി, സോമശേഖരന്‍ നായർ, ശ്രീഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments ()