അഡ്വ. വി.വി. സത്യൻ്റെ ഓർമ്മയിൽ വൈക്കം
വൈക്കം: അഡ്വക്കേറ്റ് വി.വി. സത്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏഴാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം നടന്നു. സത്യാഗ്രഹം സ്മാര ഹാളിൽ നടന്ന ചടങ്ങ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. ഡി.ഡി.സി ജനറൽ സെക്രട്ടറി അക്കരപ്പടം ശശി അദ്ധ്യക്ഷത വഹിച്ചു. കെ. ബിനിമോൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. വൈക്കത്തെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ് രാഷ്ട്രീയത്തിലെ നിറസാന്നിധ്യവും ആയിരുന്ന വി.വി. സത്യന്റെ അനുസ്മരണ ചടങ്ങുകൾ വൈക്കത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്നു.

ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈക്കം പ്രൈവറ്റ് ബസ്റ്റാൻഡിൽ സത്യൻ സ്മൃതി കുടീരത്തിലാണ് അനുസ്മരണ ചടങ്ങ് നടന്നത്. ടൗൺ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സോണി സണ്ണി അദ്ധ്യക്ഷത വഹിച്ചു, ഡി.സി.സി ജനറൽ സെക്രട്ടറി അക്കരപ്പാടം ശശി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

അബ്ദുൽസലാം റാവുത്തർ, പി.ടി സുഭാഷ്, എം.ടി അനികുമാർ, കെ.പി ശിവജി, അംബിക രാജേന്ദ്രൻ, കെ.എം രാജപ്പൻ, ഇടവട്ടം ജയകുമാർ, കെ.എൻ മാധുരി, പി.കെ വിജിമോൾ, എ. ഷാനവാസ്, സന്തോഷ് ചെക്കനാടൻ, കെ.എൻ ദേവരാജൻ എന്നിവർ പ്രസംഗിച്ചു.
Comments ()