സദ്ഭാവനാ യാത്രയുടെ മുപ്പത്തഞ്ചാം വാർഷികം: കാട്ടിക്കുന്നിൽ സദ്ഭാവന സ്മൃതി സമ്മേളനം നടത്തി
വൈക്കം: ആധുനിക ഭാരതത്തിൻ്റെ സമഗ്ര പുരോഗതിക്ക് ദിശാബോധം നൽകിയ മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധി വർഗ്ഗീയതക്കും വിഘടന വാദത്തിനും എതിരെ നയിച്ച സദ്ഭാവന യാത്രയുടെ സ്മരണക്കായി കാട്ടിക്കുന്നിൽ സ്മാരകം നിർമ്മിക്കുമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ. ഷിബു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ 1990 ഒക്ടോബർ 20 ന് കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്ക് നടത്തിയ സദ്ഭാവന യാത്രയുടെ മുപ്പത്തഞ്ചാം വാർഷിക ദിനത്തിൽ കാട്ടിക്കുന്നിൽ നടന്ന സദ്ഭാവന സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം.കെ. ഷിബു. ചെമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.ജെ. സണ്ണി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.പി.വി. സുരേന്ദ്രൻ, എസ്. ജയപ്രകാശ്, എൻ.സി. തോമസ്, സിയാദ്, റെജി മേച്ചേരി, എസ്. ശ്യാംകുമാർ, റഷീദ് മങ്ങാടൻ, മർസൂക്ക് താഹ, പത്മനന്ദനൻ, ടി.കെ. വാസുദേവൻ, സി.എസ്. സലിം, പോൾ തോമസ്, ടി.വി. സുരേന്ദ്രൻ, ടി.പി. അരവിന്ദാക്ഷൻ, കെ.വി. പൗലോസ്, നവാസ് കാട്ടിക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.