സേവനത്തിലെ മികവ്: 30 ഹരിത കര്‍മ്മ സേനാംഗങ്ങളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു
വൈക്കം: സേവനത്തില്‍ മികവ് കാട്ടിയ തലയാഴം ഗ്രാമപഞ്ചായത്ത് 15 വാര്‍ഡുകളില്‍പ്പെട്ട 30 ഹരിതകര്‍മ്മസേന അംഗങ്ങളെ സി.ഡി.എസ്. തലയാഴം പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്ത്വത്തില്‍ ആദരിച്ചു. ആലത്തൂര്‍ എസ്.എന്‍.ഡി.പി. ഹാളില്‍ നടന്ന ആദരവ് സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സി.ഡി.എസ്. മെമ്പര്‍ ആര്‍. റെജിമോള്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ പി.ആര്‍. രജനി, പഞ്ചായത്ത് മെമ്പര്‍മാരായ എസ്. ദേവരാജന്‍, കെ.വി. ഉദയപ്പന്‍, എം.എസ്. ധന്യ, ഹരിതകര്‍മ്മ സേന സെക്രട്ടറി എം.സി. മജ്ഞുള, ബീന മുരുകാനന്ദന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ മരിയ ജൂഡിത്ത്, കെ. ഗീത, സ്മിത വിനോദ്, സവിത ശ്രീനാഥ്, ഷിജു മോഹന്‍, എ.കെ. മിനിമോള്‍, എം.കെ. കുമാരി എന്നിവര്‍ പ്രസംഗിച്ചു. ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് പുരസ്‌കാരങ്ങളും യൂണിഫോമും വിതരണം ചെയ്തു.