ശബരിമല: ഹിന്ദു ഐക്യവേദി ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും
വൈക്കം: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കെതിരെ ഹിന്ദു ഐക്യവേദി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ 22 ന് രാവിലെ 10ന് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും. മാർച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി.എൻ. വിക്രമൻ അദ്ധ്യക്ഷത വഹിക്കും. ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന മുരാരി ബാബു വൈക്കത്ത് ദേവസ്വത്തിൽ കമ്മീഷണറായിരുന്ന കാലഘട്ടത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണത്തിൽ നടത്തിയ തട്ടിപ്പും, മുരാരി ബാബുവിൻ്റെ തട്ടിപ്പിൽ കൂട്ടുനിന്ന വൈക്കം ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരെയും പിടികൂടണമെന്നും ഹിന്ദു ഐക്യവേദി താലൂക്ക് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ താലൂക്ക് പ്രസിഡൻ്റ് എസ്. അപ്പു, താലൂക്ക് ജനറൽ സെക്രട്ടറി സി.കെ. വാസുദേവൻ നായർ സെക്രട്ടറി എ.എച്ച്. സനീഷ്, സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു