ശബരിമല കൊടിമര പുനപ്രതിഷ്ഠ സ്വർണ്ണ കൊള്ളക്കേസ്: ക്രമക്കേടില്ലെന്ന് വിജിലൻസ്
പത്തനംതിട്ട: ശബരിമല കൊടിമര പുനപ്രതിഷ്ഠ സ്വർണ്ണ കൊള്ളക്കേസ് ക്രമക്കേടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്. വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു. പ്രഥമ ദൃഷ്ടിയിൽ ക്രമക്കേട് ഇല്ലെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. കൊടിമരം പുനപ്രതിഷ്ഠ സമയത്ത് സ്വർണം നൽകിയ പലരെയും ചോദ്യം ചെയ്തിരുന്നു. യു.ഡി.എഫ് ഭരണകാലത്ത് നടന്ന ശബരിമലയിലെ സ്വർണ്ണ തട്ടിപ്പ് എന്ന നിലയിലാണ് കേസ് എടുത്തത്.ഇതിലാണ് ക്രമക്കേടില്ല എന്ന വിജിലൻസ് റിപ്പോർട്ട് കോടതിക്ക് നൽകിയിരിക്കുന്നത്. പുനപ്രതിഷ്ഠക്ക് സ്വകാര്യ വ്യക്തികൾ നൽകിയ സ്വർണം ഉപയോഗിച്ചതായിട്ടാണ് വിജിലൻസിന്റെ കണ്ടെത്തൽ.
Comments ()