ശബരിമല-മാളികപ്പുറം മേല്‍ശാന്തി സമാജത്തിന്റെ 3-ാമത് വാര്‍ഷിക സമ്മേളനം 26ന്
വൈക്കം: ശബരിമല - മാളികപ്പുറം മേല്‍ശാന്തി സമാജത്തിന്റെ നേതൃത്വത്തിൽ ചിന്മുദ്രം 2025 മൂന്നാമത് മേല്‍ശാന്തി സമാജം വാര്‍ഷികം 26 ന് കിഴക്കേനട ഗൗഡസാരസ്വത ബ്രാഹ്‌മണ സമാജം ഓഡിറ്റോറിയത്തില്‍ നടക്കും. പുലര്‍ച്ചെ 5.30 ന് പൂജകളുടെ ഒരു പ്രഭാതം പരിപാടി നടത്തും. വൈക്കത്തപ്പന് ഇണ്ടംതുരുത്തില്‍ നീലകണ്ഠന്‍ നമ്പൂതിരിയും, അയ്യപ്പസ്വാമിക്ക് നീലമന എന്‍. പരമേശ്വരന്‍ നമ്പൂതിരിയും, മാളികപ്പുറത്തമ്മയ്ക്ക് വൈകുണ്ഠപുരം മധുസൂധനന്‍ പോറ്റിയും, ഗുരുവായൂരപ്പന് കുത്തുള്ളിമന കൃഷ്ണന്‍ നമ്പൂതിരിയും പൂജകള്‍ അര്‍പ്പിച്ചാണ് ചടങ്ങ് തുടങ്ങുന്നത്. വാര്‍ഷിക സമ്മേളനത്തിന്റെ ദീപപ്രകാശനം വൈക്കം പി.എന്‍. നമ്പൂതിരി നടത്തും. പിന്നണിഗായകന്‍ വൈക്കം ദേവാനന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് നടക്കുന്ന സമാപന സമ്മേളനം സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് ഏഴിക്കോട് ശശി നമ്പൂതിരി അധ്യക്ഷത വഹിക്കും. ചടങ്ങിൽ വിശിഷ്ട വ്യക്തികള്‍ക്ക് സ്വീകരണം നല്‍കും.