ശബരിമല - മാളികപ്പുറം മേല്‍ശാന്തിമാരുടെ കൂട്ടായ്മ
വൈക്കം: ശബരിമല - മാളികപ്പുറം മേല്‍ശാന്തിമാരുടെ കൂട്ടായ്മയുടെ നേതൃത്ത്വത്തില്‍ 2025 ചിന്മുദ്രം 3-ാമത് മേല്‍ശാന്തി സമാജം വാര്‍ഷികം ഗൗഡസാരസ്വത ബ്രാഹ്‌മണ സമാജം ഓഡിറ്റോറിയത്തില്‍ വിവധ പരിപാടികളോടെ നടത്തി. ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരരു മഹേഷ് മോഹനരു സമ്മേളനം ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ഏഴിക്കോട് ശശി നമ്പൂതിരി അധ്യക്ഷത വഹിച്ചു. ശബരിമല മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി എന്‍.ജി. മനു നമ്പൂതിരി, യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് ഡോ. കെ.എസ്. രാജ്കുമാര്‍, ശബരിമല അയ്യപ്പസേവാ സമാജം സ്ഥാപകന്‍ സ്വാമി അയ്യപ്പദാസ്, കെ. അയ്യപ്പദാസ്, ജയന്ത് ലാപ്‌സിയ, യുവരാജ് കുപ്പുസ്വാമി, അഡ്വ. ഡി. വിജയകുമാര്‍, ഹരിപ്രസാദ് ബെല്ലാപ്പു, ശ്രീധര്‍ മഹാദേവന്‍, സതീഷ് എസ്. പോറ്റി, ശബരിമല മുന്‍ മേല്‍ശാന്തി എന്‍. ദാമോദരന്‍ പോറ്റി, മാളികപ്പുറം മുന്‍ മേല്‍ശാന്തിമാരായ രാജീവ് വി. നമ്പൂതിരി, റജികുമാര്‍ നീലകണ്ഠന്‍ നമ്പൂതിരി, നഗരസഭ പ്രതിപക്ഷ നേതാവ് എസ്. ഹരിദാസന്‍ നായര്‍, വാര്‍ഡ് മെമ്പര്‍ ലേഖ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ചടങ്ങില്‍ ആദരിച്ചു. രാവിലെ നടന്ന കലയരങ്ങ് ഗായകന്‍ വൈക്കം ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന്റെ ദീപപ്രകാശനം വൈക്കം പി.എന്‍. നമ്പൂതിരി നടത്തി. ശബരിമല മുന്‍ മേല്‍ശാന്തി പി.ജെ. നാരായണന്‍ നമ്പൂതിരി, വി.കെ. നീലകണ്ഠന്‍ നമ്പൂതിരി, ഗോപാലകൃഷ്ണ പെരിയോന്‍, കാമ്പള്ളി ശങ്കരന്‍ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.