ശബരിമല സ്വർണ്ണ കൊള്ള: കണ്ഠര് രാജീവര് അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ള കേസിൽ ശബരിമല തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. രാവിലെ എസ്.ഐ.ടി. സംഘം ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തിരുന്നു. കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തിയത് തന്ത്രി മുഖേനയെന്ന് വിവരം . സ്വർണ്ണകൊള്ളക്ക് തന്ത്രിയുടെ മൗനാനുവാദമെന്ന് കണ്ടെത്തൽ. വിവരങ്ങൾ തന്ത്രിക്ക് അറിയാമായിരുന്നുവെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.