ശ്രീ മഹാദേവന് അർദ്ധനാരീശ്വര ചിത്രം സമർപ്പിച്ച് കണ്ണൂർ സ്വദേശി വേദ
വൈക്കം: ശ്രീപരമേശ്വരൻ്റെ സവിധത്തിൽ അർദ്ധനാരീശ്വര ചിത്രം വരച്ച് സമർപ്പിച്ച് കണ്ണൂർക്കാരിയായ കൗമാരക്കാരി. കണ്ണൂർ
പിണറായി ഷിൽനയുടെ മകളും മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുമായ വേദയാണ്
അർദ്ധനാരീശ്വര ചിത്രം വരച്ച്
വൈക്കം മഹാദേവ ക്ഷേത്രത്തിൽ സമർപ്പിച്ചത്. രാവിലെ വൈക്കം മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ജെ.എസ്. വിഷ്ണുവിന് വേദ ചിത്രം കൈമാറി. വേദയുടെ കൂട്ടുകാരികളും മാതാവ് ഷിൽനയും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
തെയ്യത്തിൻ്റെ നാടായ കണ്ണൂരിൽ നിന്നെത്തിയ ചിത്രരചന അഭ്യസിച്ചിട്ടില്ലാത്ത വൈക്കത്തപ്പൻ്റെ ഭക്തയായ വേദ യുട്യൂബിൽ നോക്കി ചിത്രം വരയ്ക്കുകയായിരുന്നു. 2024 ഫെബ്രുവരിയിൽ കുംഭാഷ്ടമിക്കും
2025 മെയിൽ വൈക്കത്തപ്പൻ സംഗീത സേവാസംഘത്തിൻ്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായും
തിരുവൈക്കത്തപ്പൻ്റെ തിരുവരങ്ങിൽ
വേദ നൃത്താർച്ചന നടത്തിയിട്ടുണ്ട്.