ശ്രീബലി ഭക്തിസാന്ദ്രം
ആർ. സുരേഷ്ബാബു
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവനാളിൽ നടന്ന ശ്രീബലി ഭക്തിസാന്ദ്രമായി.11 ഗജവീരൻമാർ അണിനിരന്ന എഴുന്നള്ളിപ്പിന് ചിറക്കൽ കാളിദാസൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി. കുന്നത്തൂർ രാമു, മുണ്ടയ്ക്കൽ ശിവനന്ദൻ, കുളമാക്കിൽ പാർത്ഥസാരഥി, വേമ്പനാട് അർജുനൻ, അക്കാവിള വിഷ്ണു നാരായണൻ, തടത്താവിള സുരേഷ്, വേമ്പനാട് അനന്തപത്മനാഭൻ, കുളമാക്കിൽ രാജ, കണ്ടിയൂർ പ്രേംശങ്കർ, വേമ്പനാട് വാസുദേവൻ എന്നീ ഗജവീരന്മാരും വിവിധ വാദ്യമേളങ്ങളും അകമ്പടിയായി. വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവരുടെ നാദസ്വരം, കീഴുർ മധുസൂദന കുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചവാദ്യം, തേരോഴി രാമക്കുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരി മേളം എന്നിവയും നടന്നു.
