|
Loading Weather...
Follow Us:
BREAKING

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനു തുടക്കമായി

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനു തുടക്കമായി
ശ്രീമദ് ഭാഗവത യജ്ഞത്തിന് പങ്കജാക്ഷൻ നന്ദനം ദീപപ്രകാശനം നിർവഹിക്കുന്നു

വൈക്കം: ടി.വി. പുരം പള്ളിപ്രത്തുശേരി പഴുതുവള്ളിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ നാലാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനു തുടക്കമായി. പയറുകാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിഗ്രഹഘോഷയാത്ര മണ്ണത്താനം എസ്.എൻ.ഡി.പി. ഹാളിൽ എത്തിച്ചേർന്നു. തുടർന്ന് വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ശ്രീമദ് ഭാഗവത യജ്ഞത്തിന് പങ്കജാക്ഷൻ നന്ദനം ദീപപ്രകാശനം നിർവഹിച്ചു. തുറവൂർ ബിനീഷ് യജ്ഞാചാര്യനായ സപ്താഹത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികൾ, ക്ഷേത്രം മേൽശാന്തി ചെമ്മനത്തുകര ഷിബു ശാന്തികൾ എന്നിവർ പൂജാകർമങ്ങൾക്ക് കാർമികത്വം വഹിച്ചു. വിഗ്രഹ സമർപ്പണം മണി മഠത്തിലും മൂലവിഗ്രഹ സമർപ്പണം സ്വാതി സന്തോഷും ഭാഗവത സമർപ്പണം സജിനി പ്രസന്നനും ആദ്യപറ സമർപ്പണം രവീന്ദ്രൻ നെടുംമ്പള്ളിലും നിർവഹിച്ചു. തുടർന്ന് ബ്രഹ്മശ്രീ എരമല്ലൂർ ഉപേന്ദ്രൻ തന്ത്രികൾ വിഗ്രഹ പ്രതിഷ്ഠ നടത്തി. എട്ടിന് രാവിലെ 10.30ന് ശ്രീകൃഷ്ണാവതാരം, തുടർന്ന് ഉണ്ണിയൂട്ട്. 10ന് രാവില 10ന് രുഗ്മിണി സ്വയംവര ഘോഷയാത്ര, 11.30ന് രുഗ്മിണി സ്വയംവരം, ഉച്ചയ്ക്ക് ഒന്നിന് സ്വയംവര സദ്യ. 11ന് രാവിലെ 11ന് കുചേല സദ്ഗതി, 12ന് രാവിലെ 10.30ന് സ്വധാമ പ്രാപ്തി. ഉച്ചകഴിഞ്ഞ് ഒന്നിന് മഹാപ്രസാദമൂട്ട്. സപ്താഹത്തിന് ദേവസ്വം പ്രസിഡൻ്റ് സത്യൻ രാഘവൻ, സെക്രട്ടറി അഖിൽ രാജേന്ദ്രൻ, സപ്താഹ കമ്മറ്റി കൺവീനർ മനോജ് പുത്തേത്ത് തുടങ്ങിയവർ നേതൃത്വം നൽകും.