🔴 BREAKING..

ശ്രീനാരായണ സ്കോളർഷിപ്പ് മനീഷ-വിസ്ഡം മൂന്നാംഘട്ടം

ശ്രീനാരായണ സ്കോളർഷിപ്പ് മനീഷ-വിസ്ഡം മൂന്നാംഘട്ടം

വൈക്കം: എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മനീഷ-വിസ്ഡം മൂന്നാംഘട്ട ശ്രീനാരായണ സ്കോളർഷിപ്പ് പരീക്ഷയിലേക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 5 മുതൽ പ്ലസ് ടു വരെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് സ്കോളർഷിപ്പ് പരീക്ഷ. 5 മുതൽ 7 വരെ ക്ലാസ്സുകളിലെ  വിദ്യാർത്ഥികൾ 400 രൂപയും 8 മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ 450 രൂപയും ക്യു.ആർ കോഡ് വഴി ഫീസടച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് ഡിസംബർ മാസം പ്രിലിമിനറി പരീക്ഷയും ഏപ്രിൽ മാസം ഫൈനൽ പരീക്ഷയും നടത്തും. പഠനം രസകരവും എളുപ്പമുള്ളതും ആകുന്നതിനും കുട്ടികളിൽ ആത്മവിശ്വാസം വളർത്തി എടുക്കാനും പ്രാപ്തരാക്കുക എന്നതാണ് മനീഷ-വിസ്ഡം പദ്ധതി വഴി ലക്ഷ്യമിടുന്നത്. വിവരങ്ങൾക്ക് 8921492100, 7005248375, 9446122469.