ശ്രവണ സഹായി വിതരണം ചെയ്തു
വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് ശ്രവണ സഹായി നൽകുന്നത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. 2ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി ചെലവിടുന്നത്. കേൾവിശക്തി തീരെ കുറഞ്ഞ 18 ഗുണഭോക്താക്കൾക്കാണ് ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം ഉപകരണങ്ങൾ വിതരണം ചെയ്തത്. വികസന കാര്യ സ്റ്റാൻ: കമ്മറ്റി ചെയർമാൻ കെ. ദീപേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോ: സോണിയാ ലോറൻസ്, അംഗൻവാടി സൂപ്പർവൈസർ സുചിത്ര CK , അംഗൻവാടി വർക്കറന്മാരായ ലാലി kR, നിഷ മേരി മാത്യു, ദീപാ ഡാനിൽ, ആശvD എന്നിവർ പ്രസംഗിച്ചു.
Comments ()