|
Loading Weather...
Follow Us:
BREAKING

ശസ്ത്രക്രിയക്കായി സഹായം തേടി 28 കാരൻ

ശസ്ത്രക്രിയക്കായി സഹായം തേടി 28 കാരൻ
വിഷ്ണു

എസ്. സതീഷ്കുമാർ

വൈക്കം: വൃക്കരോഗം ബാധിച്ച് ഒന്നര വർഷമായി ഡയാലിസിസ് ചെയ്യുന്ന 28 കാരൻ്റെ ശസ്ത്രക്രിയക്കായി സഹായം തേടി നിർദ്ധനരായ മാതാപിതാക്കൾ. വൈക്കം നാനാടത്ത്ചിറ വിഷ്ണുവാണ് കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കായി ഊഴം കാത്തിരിക്കുന്നത്. ഈ മാസം ശസ്ത്രക്രിയ ചെയ്യാനുകുമെന്നാണ് പ്രതീക്ഷ. എന്നാൽ രോഗിയായ പിതാവും വീട്ടു ജോലി ചെയ്ത് വരുമാനം കണ്ടെത്തുന്ന മാതാവിനും ഏകമകൻ്റെ ശസ്ത്രക്രിയക്കും തുടർ ചികിൽസക്കുമായി 15 ലക്ഷം രൂപയാണ് കണ്ടെത്തേണ്ടത്.

0:00
/1:34

2021 ൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് വിഷ്ണുവിന് ഗുരുതര പരുക്കേറ്റിരുന്നു. ചികിൽസക്ക് ശേഷം 2023 ലാണ് പനി മാറാതെ വന്നതോടെ നടത്തിയ പരിശോധനയിൽ വ്യക്കകളുടെ പ്രവർത്തനം തകരാറിലായത് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ തുടർ ഡയാലിസിസിന് സൗകര്യപ്പെടാതെ വന്നതോടെ സ്വകാര്യ ആശുപത്രിയാണ് ചികിൽസ. നാട്ടുകാരുടെ സഹായത്താലാണ് ഇവിടെ ആഴ്ചയിൽ രണ്ട് ദിവസമാണ് ഡയാലിസിസ് ചെയ്യുന്നത്. രോഗിയായ പിതാവിന് ഇടക്ക് മാത്രമെ കൂലി പണിക്ക് പോകാനാവു. 63 കാരിയായ അമ്മ വീട്ട് ജോലിക്കു പോയി കിട്ടുന്നതാണ് കുടുംബത്തിൻ്റെ ചെറിയ വരുമാനം. ഇലക്ട്രോണിക്സ് കമ്പനിയിലും ടൈല് കടയിലും ജോലി ചെയ്തിരുന്ന വിഷ്ണു ഒന്നരവർഷമായി ജോലി ചെയ്യാനാവാത്ത അവസ്ഥയിലുമാണ്. അമ്മയുടെ വൃക്ക വിഷ്ണുവിന് മാറ്റിവയ്ക്കുന്നതിന് മെഡിക്കൽ കോളേജിൽ 5 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് കുടുംബം പറഞ്ഞു. എന്നാൽ തുടർ ചികിൽസക്കും മറ്റുമായി വേണ്ടി വരുന്ന 15 ലക്ഷം രൂപ കണ്ടെത്താനാവാതെ വലയുകയാണ് ഈ കുടുംബം. ഈ മാസം അവസാനമാണ് ശസ്ത്രക്രിയക്കായി മെഡിക്കൽ കോളജിൽ എത്തേണ്ടത്. പണം കണ്ടെത്താൻ നാട്ടുകാർ ഒപ്പമുണ്ടെങ്കിലും വേണ്ടത്ര പണം ലഭിക്കാതെ പ്രതിസന്ധിയിലാണ് കുടുംബം. സുമനസുകളുടെ സഹായം ഉണ്ടായാൽ മാത്രമെ ഈ യുവാവിന് ജീവിതം തിരിച്ച് പിടിക്കാനാവൂ. സുമനസുകളുടെ സഹായത്തിനായി കൈനീട്ടുകയാണ് ഈ കുടുബം.


Vishnu - C
A/c 43552610003160
IFSC Code : CNRB0014355
Canara Bank -Udayanapuram Brarch
G Pay-7356363596